
കൊച്ചി : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1971 സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴിലാണ് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആതുര ശുശ്രൂഷ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യമുളള ആശുപത്രിയില്‍ കാര്‍ഡിയോളജി, ഓങ്കോളജി, ഗ്യാസ്ട്രോ എന്ററോളജി, ജനറല്‍ മെഡിസിന്, ന്യൂറോളജി, യൂറോളജി, ഇ.എന്‍.ടി, ഓര്‍ത്തോപിഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഫാര്‍മസി, ലബോറട്ടറി, എം.ആര്‍ഐ, സി.ടി സ്കാന്‍, അള്‍ട്രാസൗണ്ട്, എക്്സറേ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയില്‍ ഉണ്ട്.ഹൃദയ ചികിത്സാ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ഇവിടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് പകരം കീഹോള്‍ സര്‍ജറിയും ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ ഘടിപ്പിച്ച ഖ്യാതിയും ഉണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ ക്യാന്‍സര്‍ ചികിത്സ, സര്‍ജറികള്‍, ഡയാലിസിസുകള്‍ എന്നിവയും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ പ്രത്യേകതകളാണ്.
സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം ഈമാസം (ഒക്ടോബര്‍) 30 വെളളിയാഴ്ച ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വ്വഹിക്കും. ഇന്ദിരാഗാന്ധി ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ......
കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തിൽ, 2026 ലെ നാവിക വാരാഘോഷത്തിന്റെ ഭാഗമായുള്ള 14-ാമത് സൈനിക ഫോട്ടോ പ്രദർശനം നവംബർ 20-22 തീയതികളിൽ നടക്കും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ സേനയുമായി ബന്ധപ്പെട്ട പരിപാടികളുടെ ഫോട്ടോകൾ ഫോട്ടോ ജേണലിസ്റ്റുകൾക്കും ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിനായി സമർപ്പിക്കാം.
2025 നവംബർ 20 മുതൽ 2026 ഒക്ടോബർ 31 വരെ എടുത്ത ഫോട്ടോഗ്രാഫുകൾ മത്സരത്തിന് അർഹമാണ്. ......
കൊച്ചി: ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ "ഭരണഘടനാ സ്ഥാപനങ്ങളിലെ ജനാധിപത്യവും സുതാര്യതയും" എന്ന വിഷയത്തിൽ ഒക്ടോബർ 29 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.
സിംപോസിയം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ......
ഫോണുകളിൽ എത്തുന്ന വ്യാജ പോപ്-അപ്പ് സന്ദേശങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് സൈബർ വിഭാഗത്തിന്റെ ജാഗ്രതാ നിർദ്ദേശം. ഫോൺ അപ്ഡേറ്റ് ചെയ്യുകയോ വൈറസ് നീക്കം ചെയ്യുകയോ ചെയ്യണമെന്ന ആവശ്യവുമായി എത്തുന്ന സന്ദേശങ്ങൾ പലപ്പോഴും ഉപയോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന കെണികളാകാം.
യഥാർത്ഥ സന്ദേശമെന്ന് തെറ്റിദ്ധരിച്ച് ഇത്തരം പോപ്-അപ്പുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ തനിയെ റീസ്റ്റാർട്ട് ആകുകയും, തുടർന്ന് തട്ടിപ്പുകാർക്ക് ഫോണിലെ വ്യക്തിഗത വിവരങ്ങളിലേക്കും ബാങ്കിംഗ് ഇടപാടുകളിലേക്കും നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. ......
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഇന്ന് പ്രതീക്ഷിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ പ്രയാസം നേരിട്ടേക്കാം. മനഃപ്രയാസം, ഉദരസംബന്ധമായ അസ്വസ്ഥതകൾ, പ്രവർത്തനത്തിലെ മന്ദഗതി എന്നിവയ്ക്ക് സാധ്യതയുണ്ട്. ......
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിഐ ശ്യാം കുമാർ, എസ്എച്ച്ഒ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിവിൽ പൊലീസ് ഓഫീസർ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് നടപടി.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ......
കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങൾ ഭക്ഷിച്ചെന്നും ആരോപണം നേരിടുന്നയാൾ യുഗാണ്ടയിൽ അറസ്റ്റിലായി. മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന പിടികൂടിയത്. ......
കൊച്ചി/ദോഹ: പുതിയ ഐഫോണുമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് കസ്റ്റംസിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവവും തുടർന്നുള്ള പ്രതിഷേധവും അന്താരാഷ്ട്ര യാത്രക്കാരുടെ വ്യക്തിഗത സാധനങ്ങളിലെ സുതാര്യതയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിവെച്ചു. എഡ്യുപോർട്ട് (Eduport) ലേണിംഗ് പ്ലാറ്റ്ഫോം സ്ഥാപകനും കോഴിക്കോട് സ്വദേശിയുമായ അജാസ് മുഹമ്മദാണ് ദുബായിൽ നിന്നും വാങ്ങിയ ഐഫോൺ 18 പ്രോയുമായി ബന്ധപ്പെട്ട് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം പ്രതിഷേധിച്ചത്.
ഒക്ടോബർ 23-ന് അബുദാബിയിൽ നിന്നെത്തിയ അജാസിന്റെ പക്കൽ പഴയ ഫോണിന് പുറമെ പുതിയ ഫോണും ഉണ്ടായിരുന്നു. ......
തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ ഒപ്പം ഇരുത്തി, കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന ദൃശ്യമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ആർ. ......
കൊച്ചി: കേരളത്തിന്റെ സംരംഭകത്വ ആവാസവ്യവസ്ഥ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണെന്ന് സെലസ്റ്റ ക്യാപിറ്റൽ ചെയർമാനും കെ പി എം ജിയുടെ മുൻ ചെയർമാനുമായ അരുൺ കുമാർ പറഞ്ഞു. ഗ്രാൻഡ് ഹയാത്തിൽ ടൈ കേരള സംഘടിപ്പിച്ച ടൈ കേരള ലീഡർഷിപ്പ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബറാക് ഒബാമയുടെ മന്ത്രിസഭയിൽ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ അരുൺ കുമാർ പങ്കുവെച്ചു. ......